
കാഞ്ഞാർ: മകനെതിരെ കാഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വൃദ്ധൻ പുഴയിലേക്ക് എടുത്ത് ചാടി. കുരുതിക്കളം ബേബിയാണ് നാട്ടുകാരെയും പൊലീസിനെയും ഫയർഫോഴ്സിനെയും വട്ടം ചുറ്റിച്ച് അര മണിക്കൂറോളം നേരം പുഴയിലെ വെള്ളത്തിൽ നീരാടിയത്. കാഞ്ഞാർ പാലത്തിൽ നിന്നാണ് ഇയാൾ ചാടിയത്. ഇന്നലെ 4. 30 ഓടെയാണ് സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചത്. ഫയർഫോഴ്സും പൊലീസും എത്തിയപ്പോൾ ഇയാൾ വെള്ളത്തിൽ നിന്നും നീന്തി തുടിച്ച് കരക്ക് കയറി. അരമണിക്കൂറിലേറെ വെള്ളത്തിൽ നീന്തി നടന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയയാളാണ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. എന്നാൽ മകനെതിരെ പരാതിയുമായി എത്തിയ ഇയാളോട് വിവരങ്ങൾ തിരക്കുന്നതിനിടെ ഇയാൾ ഓടിപ്പോവുകയായിരുന്നെന്ന് കാഞ്ഞാർ പൊലീസ് പറയുന്നു.