തിരുവനന്തപുരം : കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാലിന്റെ റോഡ് ഷോയ്ക്ക് ഇന്നലെ തുടക്കമായി. വെട്ടുറോഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ചന്തവിള, കാട്ടായിക്കോണം, ചേങ്കോട്ടുകോണം, ചെമ്പഴന്തി, വെഞ്ചാവോട്, ചെക്കാലമുക്ക്, ശ്രീകാര്യം, കരിയം, പൗഡിക്കോണം, കേരളാദിത്യപുരം, മണ്ണന്തല, നാലാഞ്ചിറ, പരുത്തിപ്പാറ, കേശവദാസപുരം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുമാരപുരം, കിംസ് റോഡ് വഴി വെൺപാലവട്ടം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേസ്, വേളി, കൊച്ചുവേളി, തുമ്പ, വഴി പള്ളിത്തുറയിൽ അവസാനിച്ചു. യു.ഡി.എഫ് ചെയർമാൻ ആർ. പുരുഷോത്തമൻ നായർ, യു.ഡി.എഫ് മുൻ ചെയർമാൻ ചെമ്പഴന്തി അനിൽ, കെ.പി.സി.സി ഭാരവാഹികളായ ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, ഡി.സി.സി ഭാരവാഹികൾ അഭിലാഷ് ആർ. നായർ, കടകംപള്ളി ഹരിദാസ്, നദീറ സുരേഷ്, ശ്രീകല, അഡ്വ. സുബൈർ കുഞ്ഞ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജിത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഉള്ളൂർ മുരളി, അണ്ടൂർക്കോണം സനൽകുമാർ, മണ്ഡലം പ്രസിഡന്റുമാർ, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.