
? കാൽനൂറ്റാണ്ടിലേറെക്കാലം താങ്കൾ പ്രതിനിധാനം ചെയ്ത മാഹി സീറ്റ് ഇത്തവണ പേമെന്റ് സീറ്റായി മാറിയെന്ന് സീറ്റ് കിട്ടാതെ വന്ന ആളുടെ ചില അനുകൂലികൾ ആരോപണമുയർത്തിയിട്ടുണ്ടല്ലോ.
. കോൺഗ്രസ് തറവാട്ടിൽ പിറന്ന്, വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങളുടെ മാഹി മേഖലാ പ്രസിഡന്റും; ഇപ്പോൾ മാഹി ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷനും, മുൻ നഗരസഭാ ചെയർമാനുമൊക്കെയായ ആൾക്ക് സീറ്റ് നൽകിയാൽ അതെങ്ങനെ പേമെന്റ് സീറ്റാകും ? 43 വർഷക്കാലത്തെ പാർട്ടി ബന്ധമുള്ള മുതിർന്ന കോൺഗ്രസുകാരന് ലഭിച്ച ടിക്കറ്റ് അർഹതക്കുള്ള അംഗീകാരം തന്നെയാണ്.
?
എ.ഐ.സി.സിയുടെ വിജയസാദ്ധ്യതാ പട്ടികയിലുൾപ്പെടുകയും ഒടുവിൽ ഹൈക്കമാന്റ് സ്ഥാനാർത്ഥിയായി അംഗീകരിക്കുകയും ചെയ്ത ആളിനെ സംസ്ഥാന നേതൃത്വം വെട്ടിനിരത്തിയെന്നാണല്ലോ വാർത്താ സമ്മേളനത്തിലെ ആരോപണം .
.ആരോപണം നടത്തിയവർ എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞത് നിങ്ങൾ നോക്കൂ.. രമേശ് പറമ്പത്തടക്കമുള്ള 14 കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് കീഴെ ഒപ്പ് വെച്ചത് എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും പുതുച്ചേരിയുടെ ചുമതലക്കാരൻ കൂടിയായ മുകുൾ വാസ്‌നിക്കാണ്. എ.ഐ.സി.സി. തീരുമാനത്തെ അട്ടിമറിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിച്ചുവെന്നത് ബാലിശമാണ്.
?
ഇത്തരം എതിർപ്പ് വിജയത്തെ പ്രതികൂലമായി ബാധിക്കില്ലേ
ഒന്നിലധികം പേർ സ്ഥാനാർത്ഥി പട്ടികയിൽ വന്നാൽ ഒടുവിൽ പാർട്ടി ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ചെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ആർക്കാണോ പാർട്ടി ചിഹ്നം ലഭിക്കുന്നത്, അവരെ പിന്തുണയ്ക്കുന്ന സംഘടനാ രീതിയാണ് കോൺഗ്രസിനുള്ളത്. ഇതിന് വിപരീതമായി പരസ്യ പ്രതിഷേധമുണ്ടായിട്ടുണ്ടെങ്കിൽ അത് കേവലം വികാരപ്രകടനമായേ ഞങ്ങൾ കാണുന്നുള്ളൂ. കാര്യം ബോദ്ധ്യപ്പെട്ടാൽ അവർ നിലപാട് തിരുത്തും. അല്ലാത്തവരെ പാർട്ടിക്കാരായി പരിഗണിക്കാനാവുമോ .
?
രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥിയെ പുനഃ പരിശോധിച്ചില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ വിദ്യാർത്ഥി നേതാവ് പറഞ്ഞിട്ടുണ്ടല്ലോ. ഒടുവിൽ സമവായ സ്ഥാനാർത്ഥിയായി താങ്കൾ തന്നെ വരുമോ
താൻ ഇത്തവണ മത്സരത്തിനില്ലെന്ന് വാർത്താ സമ്മേളനം വിളിച്ച് ജനങ്ങളോട് നേരത്തെ പറഞ്ഞതാണ്. പുതിയ തലമുറക്ക് കടന്നു വരാൻ വഴിയൊരുക്കാനാണ് ഈ മാറി നിൽക്കൽ. പാർട്ടി സ്ഥാനാർത്ഥി ആരായാലും താൻ തന്നെയാണ് സ്ഥാനാർത്ഥിയെന്ന ബോദ്ധ്യത്തോടെ രംഗത്തുണ്ടാവും. ഏത് സാഹചര്യത്തിലും, ഇപ്പോൾ മത്സര രംഗത്തേക്ക് മടങ്ങി വരവില്ല.
?
മയ്യഴിയുടെ പര്യായപദമായി മാറിയ താങ്കളുടെ അസാന്നിദ്ധ്യം വിജയസാദ്ധ്യതകളെ ബാധിക്കില്ലേ
ഒരിക്കലുമില്ല കാൽ നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ തവണ അശ്രദ്ധ കൊണ്ടും, പ്രവർത്തകരുടെ അമിത പ്രതീക്ഷ കൊണ്ടും കൈവിട്ടു പോയ മാഹി മണ്ഡലം ഇത്തവണ കോൺഗ്രസ് തിരിച്ചുപിടിക്കുമെന്നുറപ്പാണ്. ജയിച്ച ഇടത്പക്ഷ സ്വതന്ത്രൻ സമ്പൂർണ്ണ പരാജയമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷക്കാലം അനുഭവിച്ചതല്ലേ. ഇനിയും അത്തരമൊരു പരീക്ഷണത്തിന് മയ്യഴിക്കാർ നിൽക്കില്ല തന്നെ. അഞ്ച് വർഷത്തെ വികസന മുരടിപ്പ് ,നാടിനെ പത്ത് വർഷം പിറകോട്ടടുപ്പിക്കുകയാണുണ്ടായത്.
?
മറ്റൊരു സ്വതന്ത്രനെ വീണ്ടും മത്സരത്തിനിറക്കിയ ഇടതുപക്ഷം, 2016 ആവർത്തിക്കുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ടല്ലോ.
മൂന്ന് പതിറ്റാണ്ട് മുമ്പ് മൂന്ന് തവണ സി.പി.എം. തുടർച്ചയായി ജയിച്ച സീറ്റാണിത്. എന്ത് കൊണ്ടാണ് പിന്നീട് അവർ പാർട്ടി ചിഹ്നം ഉപേക്ഷിച്ചത് ? ഇപ്പോൾ പാർട്ടി പ്രവർത്തകരെപ്പോലും നിർത്താൻ ധൈര്യപ്പെടാത്തത് ? സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരെ തേടിപ്പിടിക്കുന്നത് ? ഒരിക്കൽ ചക്ക വിണ് മുയൽ ചത്തെന്ന് വെച്ച് എല്ലായ്‌പ്പോഴും അത് നടക്കില്ലല്ലോ.
?
മാറിയ സാഹചര്യത്തിൽ പുതുച്ചേരിയിൽ കോൺഗ്രസിന് ഭരണത്തുടർച്ചയുണ്ടാകുമോ എം.എൽ.എമാരടക്കം കോൺഗ്രസിൽ നിന്ന് ബി.ജെ.പി. പാളയത്തിലെത്തിയല്ലോ.
വർഗ്ഗീയ വിരുദ്ധ, ദ്രാവിഡ സംസ്‌ക്കാരമാണ് തമിഴ്‌നാട്ടിലെന്ന പോലെ പുതുച്ചേരിയിലും ശക്തമായി നിലനിൽക്കുന്നത്. ചരിത്രത്തിലൊരിക്കലും ഒരു ബിജെ.പിക്കാരനെ എം.എൽ.എയാക്കിയ സംഭവം പുതുച്ചേരിയിലില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം ഒരു സീറ്റ് പോലും നേടാനുള്ള മാൻഡേറ്റ് വോട്ടർമാർ നൽകിയിട്ടില്ല. കാലുമാറ്റ രാഷ്ട്രീയം, മുൻകാലങ്ങളിൽ പുതുച്ചേരിയെ കുപ്രസിദ്ധിയിലെത്തിച്ചതാണ്. രാഷ്ട്രീയ അധികാരത്തെ ലക്ഷ്യമാക്കി അഞ്ച് തവണ വരെ കൂറുമാറിയവരാണ് ഇപ്പോൾ എൻ.ഡി.എ പാളയത്തിലെത്തിയത്. ഇത്തരം നേതാക്കളുടെ നിറമാറ്റം പുതുച്ചേരിയിലെ കോൺഗ്രസുകാരുടേയും വോട്ടർമാരുടേയും മനം മാറ്റില്ല. അത് ചരിത്രം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസാണ് ഇവിടെ സുസ്ഥിര ഭരണം കാഴ്ചവെച്ചത്. ജനവിധിയെ ലഫ്. ഗവർണ്ണരുടെ വിവേചനാധികാരത്തിലൂടെയും ഭരണഘടനാ ചട്ടലംഘനങ്ങളിലൂടേയും കേന്ദ്ര സർക്കാർ അട്ടിമറിച്ചതിനുള്ള മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ് വിധി.