
കടയ്ക്കാവൂർ: തൊഴിലുറപ്പ് ജീവനക്കാരിയെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത നാലാം വാർഡ് മെമ്പർ സജി സുന്ദറിനെതിരെ നടപടി സ്വീകരിക്കണമെന്നും മെമ്പർ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ഡി.സി.സി അംഗം നെൽസൺ ഐസക്, പഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജൂഡ് ജോർജ്, ദിവ്യ ഗണേഷ്, ഷീമ ലെനിൻ, വിജു, മനു എന്നിവർ സംസാരിച്ചു.