chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 140 മണ്ഡലങ്ങളിലും സംഘടിതമായി വ്യാജവോട്ടർമാരെ ചേർത്തതിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഒരേ പേരും ഫോട്ടോയുമുപയോഗിച്ച് ഒരേ മണ്ഡലത്തിൽ നിരവധി കള്ളവോട്ടർമാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്‌തതെന്ന് ന്യായമായും സംശയിക്കണം. മുഴുവൻ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിച്ച് കള്ളവോട്ടുകൾ നീക്കിയ ശേഷമേ തിരഞ്ഞെടുപ്പ് നടത്താവൂ.

ഏഴ് മണ്ഡലങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച തെളിവുകളും വാർത്താസമ്മേളനത്തിൽ ചെന്നിത്തല പുറത്തുവിട്ടു. തുടർന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയെ സന്ദർശിച്ച ചെന്നിത്തല, സംഭവത്തിൽ സമഗ്രാന്വേഷണവും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് കത്ത് നൽകി.

ഒരു മണ്ഡലത്തിൽത്തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേർത്തിരിക്കുകയാണ്. ഒരേ വിലാസവും ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്‌തത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തിൽ തന്നെ നിരവധി തിരിച്ചറിയൽ കാർഡുകളും നൽകി. ഉദുമ മണ്ഡലത്തിൽ കുമാരി എന്ന വോട്ടർ ഒരേ പേരിലും വിലാസത്തിലും അഞ്ച് തവണയാണ് പേര് ചേർത്തത്.

കഴക്കൂട്ടത്ത് മാത്രം ഇത്തരത്തിൽ 4506 കള്ളവോട്ടർമാരെയാണ് കണ്ടെത്തിയത്. കൊല്ലം- 2534, തൃക്കരിപ്പൂർ- 1436, കൊയിലാണ്ടി- 4611, നാദാപുരം- 6171, കൂത്തുപറമ്പ്- 3525, അമ്പലപ്പുഴ- 4750 എന്നിങ്ങനെയാണ് കള്ളവോട്ടർമാരുടെ എണ്ണം.

അ​ഞ്ച് ​വോ​ട്ടു​ള്ള​ ​കു​മാ​രി
കോ​ൺ​ഗ്ര​സു​കാ​രി

കാ​സ​ർ​കോ​ട് ​:​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​സി.​പി.​എം​ ​വ്യാ​പ​ക​മാ​യി​ ​ക​ള്ള​വോ​ട്ട് ​ചേ​ർ​ക്കു​ന്നു​വെ​ന്ന​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വെ​ട്ടി​ലാ​യി.
ഉ​ദു​മ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​കു​മാ​രി​ ​എ​ന്ന​ ​പേ​രി​ൽ​ ​സി.​പി.​എം​ ​അ​ഞ്ച് ​വോ​ട്ട് ​ചേ​ർ​ത്തെ​ന്നാ​യി​രു​ന്നു​ ​ചെ​ന്നി​ത്ത​ല​യു​ടെ​ ​ആ​രോ​പ​ണം.​ ​താ​നും​ ​ഭ​ർ​ത്താ​വും​ ​കോ​ൺ​ഗ്ര​സ് ​അ​നു​ഭാ​വി​ക​ളാ​ണെ​ന്ന് ​പു​ല്ലൂ​ർ​ ​പെ​രി​യ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​നാ​ലാം​ ​വാ​ർ​ഡാ​യ​ ​ചെ​ങ്ങ​റ​ ​കോ​ള​നി​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​കു​മാ​രി​ ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ​ചെ​ന്നി​ത്ത​ല​യു​ടെ​ ​ആ​രോ​പ​ണം​ ​തി​രി​ച്ച​ടി​ച്ച​ത്.
പ​ര​മ്പ​രാ​ഗ​ത​ ​കോ​ൺ​ഗ്ര​സ് ​കു​ടും​ബ​മാ​ണ് ​ത​ങ്ങ​ളു​ടേ​തെ​ന്നും,​ ​കോ​ൺ​ഗ്ര​സ് ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളാ​ണ് ​വോ​ട്ട് ​ചേ​ർ​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​തെ​ന്നും​ ​കു​മാ​രി​ ​വ്യ​ക്ത​മാ​ക്കി.​ ​ഒ​രു​ ​വോ​ട്ട് ​മാ​ത്ര​മേ​ ​ചെ​യ്തി​ട്ടു​ള്ളു​വെ​ന്നും​ ​കൂ​ടു​ത​ൽ​ ​വോ​ട്ടു​ള്ള​ ​കാ​ര്യ​മ​റി​യി​ല്ലെ​ന്നും​ ​ഇ​വ​ർ​ ​പ​റ​ഞ്ഞു.​ ​ആ​ർ​ ​ഡി​ ​ക്യൂ​ 1464478​ ​എ​ന്ന​ ​ന​മ്പ​രി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ള​ള​ത്.​ ​അ​ഞ്ച് ​വ്യ​ത്യ​സ്ത​ ​ന​മ്പ​രി​ൽ​ ​വോ​ട്ടു​ള്ള​ ​കാ​ര്യം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ​അ​റി​ഞ്ഞ​തെ​ന്നും​ ​ഇ​വ​ർ​ ​പ​റ​യു​ന്നു.
തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​കു​മാ​രി​യും​ ​ഭ​ർ​ത്താ​വ് ​ര​വീ​ന്ദ്ര​നും​ 13​ ​വ​ർ​ഷം​ ​മു​മ്പാ​ണ് ​പെ​രി​യ​ ​നാ​ല​ക്ര​യി​ലെ​ ​ചെ​ങ്ങ​റ​ ​പു​ന​ര​ധി​വാ​സ​ ​കോ​ള​നി​ലെ​ത്തി​യ​ത്.​ ​ഉ​ദു​മ​യി​ലും​ ​തൃ​ക്ക​രി​പ്പൂ​രും​ ​പ​രാ​ജ​യം​ ​ഉ​റ​പ്പാ​യ​പ്പോ​ൾ​ ​ചെ​ന്നി​ത്ത​ല​ ​നു​ണ​യു​മാ​യി​ ​ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ​സി​ ​പി​ ​എം​ ​ആ​രോ​പി​ച്ചു.