തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ മാനസിക സമ്മർദ്ദങ്ങളൾ അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നും മനഃശാസ്ത്രമേഖലയിൽ ആയുർവേദ ഗവേഷണങ്ങൾക്ക് വലിയ സാദ്ധ്യത ഉണ്ടെന്നും അമേരിക്കയിലെ മഹാർഷി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. റോബർട്ട് ഷിനൈഡർ പറഞ്ഞു. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.
മനസ്സിന്റെയും ശരീരത്തിന്റെയും അസന്തുലിതമായ അവസ്ഥയാണ് രോഗമെന്നും മാനസിക ആരോഗ്യത്തെ വില കുറച്ച് കാണരുതെന്നും സെമിനാറിൽ സംസാരിച്ച യൂണിവേഴ്സിറ്റി ഒഫ് മിലൻ പ്രൊഫസർ ഡോ. അന്റനെല്ല ഡെൽ ഫേവ് അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ ലോസ് ആഞ്ചലസ് പ്രൊഫസർ ഡോ. ഡാനിയൽ ഇ ഫ്രസ്റ്റ്, ഡോ. വാൽദിസ് പിരാഗ്, ഡോ. ക്രിസ്റ്റ്യൻ കെസ്ലർ, ആയുഷ് നാഷണൽ റിസർച്ച് പ്രൊഫസർ ഡോ. ഭൂഷൺ പട് വർധൻ, ഡോ. രാം മനോഹർ പി എന്നിവർ സംസാരിച്ചു. രാജിവ് വാസുദേവ് അദ്ധ്യക്ഷത വഹിച്ചു.