intuc

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്നവരെ പൂർണമായും തഴഞ്ഞതിൽ പ്രതിഷേധമുണ്ടെന്ന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ചില മണ്ഡലങ്ങളിൽ ഐ.എൻ.ടി.യു.സി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപന്റെ നേതൃത്വത്തിൽ നടന്ന അഞ്ചു ദിവസത്തെ വാഹനജാഥയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.