
വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡി.കെ. മുരളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപ വരണാധികാരിയും ബി. ഡി.ഒയുമായ ആർ. വിമൽ ചന്ദ്രൻ മുമ്പാകെയാണ് ഡി.കെ. മുരളി പത്രിക നൽകിയത്. മണ്ഡലം എൽ.ഡി.എഫ് കൺവീനർ ഇ. സലിം, ചെയർമാൻ പി.എസ്. ഷൗക്കത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടുസെറ്റ് പത്രികയാണ് ഡി.കെ. മുരളി സമർപ്പിച്ചത്.