
മുടപുരം: ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വരണാധികാരി ബി.ഡി.ഒ ജോർജ്ജ് അലോഷ്യസിന് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ അഡ്വ. ബി. സത്യൻ എം.എൽ.എ, സി.പി.എം നേതാവ് അഡ്വ. എസ്. ജയചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ എന്നിവർക്കൊപ്പം സ്ഥാനാർത്ഥിയെത്തിയത്. ഇതിന് പുറമേ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, ജനതാദൾ നേതാവും ഇടതുമുന്നണി ജില്ലാ കൺവീനറുമായ അഡ്വ. ഫിറോസ് ലാൽ, എൻ.സി.പി നേതാവ് എസ്.എ. ബഷീർ, ആർ. രാജു, ബി. വാരിജാക്ഷൻ,വലൂർ രാജീവ്, സി. മോഹനൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.