
പത്തനാപുരം: മാങ്കോട് കഞ്ചാവിന്റെ ലഹരിയിൽ വീടുകയറി സ്ത്രീകളെയടക്കം മർദ്ദിച്ച സംഭവത്തിൽ നാലു പേരെ പത്തനാപുരം പൊലീസ് പിടികൂടി. മാങ്കോട് വാഴപ്പാറ രാധിക ഭവനിൽ രാജേന്ദ്രൻ(55),മാങ്കോട് ഒരിപ്രം കോളനിയിൽ ഷെമീന മൻസിൽ ഷെമീർ (40), അഖിൽ ഭവനത്തിൽ അഖിൽ (28),ബാബുവിലാസത്തിൽ അജിത് (30)എന്നിവരാണ് അറസ്റ്റിലായത്. മാങ്കോട് എസ്.എഫ്.സി .കെ കോട്ടേഴ്സിൽ ലളിതാഭവനിൽ മോഹനനെയും ഭാര്യ ലളിതയെയും വീട് കയറി ആക്രമിച്ച കേസിലാണ് രാജേന്ദ്രൻ അറസ്റ്റിലായത്. മാങ്കോട് ഒരിപ്പുറം കോളനിയിൽ പ്രശാന്ത് ഭവനിൽ പ്രശാന്തിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലാണ് ഷെമീർ, അഖിൽ, അജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ മോഹനൻ, ലളിത, പ്രശാന്ത് എന്നിവർ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.പൊലീസ് സി. ഐ എൻ. സുരേഷ് കുമാർ, എസ് .ഐമാരായ രാകേഷ്, വിനോദ്, മധുസൂദനൻ,സി. പി .ഒ മാരായ സായ്കുമാർ, സന്തോഷ് കുമാർ, രഞ്ജിത്ത്, മനേഷ്, നിക്സൺ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.