anoop

മുടപുരം: ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്. അനൂപ് കിഴുവിലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചെത്തി. രാവിലെ പുളിമൂട് ജംഗ്‌ഷനിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു, കിഴുവിലം രാധാകൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനന്തകൃഷ്‌ണൻ നായർ, ജയചന്ദ്രൻ നായർ, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ എ.ആർ.താഹ, സുദേവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.