v-sasi-

തിരുവനന്തപുരം: ഡെപ്യൂട്ടി സ്‌പീക്കറും സി.പി.ഐ നേതാവും ചിറയിൻകീഴിലെ സ്ഥാനാർത്ഥിയുമായ വി. ശശിക്ക് പത്രിക നൽകുമ്പോൾ കൈയിലുള്ളത് ആയിരംരൂപ. ബാങ്കിലും ഭാര്യയുടെ 25പവൻ സ്വർണവും കാറുമൊക്കെയായി 49 ലക്ഷത്തിന്റെ സ്വത്തും ഭൂസ്വത്തായി 44ലക്ഷത്തിന്റെ ആസ്‌തിയുമുണ്ട്. സ്വർണവായ്പയും മറ്റ് വായ്പയുടെ ബാക്കിയുമായി 2.7ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ടെന്ന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.