qq

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മുമ്പ് കോൺഗ്രസ് -ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ.രാജഗോപാലിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ.കേരളത്തിൽ ഒരിക്കലും കോൺഗ്രസ്, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാലത്തും ബി.ജെ.പിയെ എതിർത്തിട്ടുള്ളത് കോൺഗ്രസും യു.ഡി.എഫും മാത്രമാണ്. വിശ്വാസം ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാവും. ബി.ജെ.പിയുമായി ഒരു അഡ്ജസ്റ്റുമെന്റിനും തയ്യാറായിട്ടില്ല.