qq

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഗായിക സിതാര കൃഷ്ണകുമാറാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. വണ്ടർവാൾ മീഡിയയുടേതാണ് ദൃശ്യാവിഷ്‌കാരം. ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഇടതുപക്ഷ പ്രവർത്തകർ അതേറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷം എൽ.ഡി.എഫ് സർക്കാർ നടത്തിയ ജനക്ഷേമ പദ്ധതികളും, പ്രളയം, നിപ, കൊവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ നൽകിയ കരുതലും പാട്ടിലൂടെ പറയുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഹൈടെക് സ്‌കൂളുകളും പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും ഗാനത്തിൽ കാണാം.