kummanam

തിരുവനന്തപുരം: നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന് കൈയിൽ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 46,584 രൂപയുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജൻമഭൂമി പത്രത്തിന്റെ 5000 രൂപയുടെ ഒാഹരിയുമുണ്ട്. കോട്ടയം കൈമനത്ത് പത്ത് ലക്ഷം രൂപ കമ്പോളവിലയുള്ള ഭൂമിയും ആകെ സ്വത്തായി സത്യവാങ്മൂലത്തിൽ കാണിച്ചു. നാല് കേസുകളിലും ഉൾപ്പെട്ടിടുണ്ട്.