photo

തിരുവല്ല: സന്തോഷ് ട്രോഫി മുൻ ഫുട്ബാൾ താരവും ഇരവിപേരൂർ ആൽത്തറക്കൽ പരേതനായ എം.എം തോമസിന്റെ മകനുമായ തോമസ് വർഗീസ് (ബാലൻ -75) നിര്യാതനായി. ടാറ്ര ഫുട്ബാൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. മഹാരാഷ്ട്രയ്ക്കുവേണ്ടി 6വർഷം തുടർച്ചയായി സന്തോഷ് ട്രോഫിയിൽ പങ്കെടുത്തിട്ടുണ്ട്. ഡി.സി.എം ട്രോഫി, റോവേർസ് കപ്പ് എന്നിവയിൽ വിജയിച്ചിരുന്നു. സംസ്കാരം ഇന്ന് 2.30ന് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ.ഭാര്യ: ജിജി വർഗീസ്തോട്ടത്തിൽ കുടുംബാംഗമാണ്. മകൾ: ജിനി വർഗീസ് (സിംഗപ്പൂർ). മരുമകൻ: തോമസ് മാത്യൂ കോശി (സിംഗപ്പൂർ).