
പൂവാർ: ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ദയാനന്ദനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ രണ്ടു പേരെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം ജംഗ്ഷന് സമീപം കടയറ വീട്ടിൽ വിലാസിനി (61), സോഫിയ (31) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു. ജംഗ്ഷനിൽ ദയാനന്ദന്റെ പൂക്കടയ്ക്ക് സമീപം നടക്കുന്ന നിർമ്മാണ പ്രവർത്തനം നോക്കി നിൽക്കേ പ്രതികളായ ഇരുവരും ചേർന്ന് പൂച്ചട്ടി എറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നു. ദയാനന്ദൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതിരു തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. ദയാനന്ദന്റെ മകനും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ.സുനീഷിനെ ആക്രമിച്ച സജിത, പത്മകുമാർ എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.