sundharan-48

ഓയൂർ: മദ്ധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്കുളം കട്ടച്ചൽ കോളനി ചരുവിള പുത്തൻവീട്ടിൽ ഭാസ്‌കരന്റെ മകൻ സുന്ദരനാണ് (48) മരിച്ചത്. കട്ടച്ചൽ പുളിമുക്കിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഏലായിലെ തോട്ടിൽ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. തലവെള്ളത്തിൽ താഴ്ന്ന നിലയിലായിരുന്നു.കൂലിവേലക്കാരനാണ് സുന്ദരൻ. ഭാര്യ: ഷൈനി. മക്കൾ: ദീപു,

സുലജ.