
കിളിമാനൂർ: ആറ്റിങ്ങൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ശ്രീധരന്റെ പഴയകുന്നുമ്മൽ മണ്ഡലം കൺവെൻഷൻ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ ആർ.എസ്.പി സെക്രട്ടേറിയറ്റ് അംഗം സനൽ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി അഡ്വ. ശ്രീധരൻ, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എൻ. സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ. ഷീഹാബുദ്ദീൻ, പി. സോണാൾജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധര തിലകൻ ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ, ആർ.എസ്.പി സെക്രട്ടേറിയറ്റ് അംഗങ്ങളായ ചന്ദ്രബാബു, അജയ കുമാർ, കുറ്റിച്ചൽ റജി, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ടീച്ചർ, ചെറുനാരകംകോട് ജോണി, ശ്യാം നാഥ്, ഷീജ, ഡി.സി.സി അംഗങ്ങളായ കെ. നളിനൻ, സൈനുദ്ദീൻ, ലളിത രാജേന്ദ്രൻ, എ.എം. നസീർ, ഷെമിം, സിബി, ഹരിശങ്കർ, എൻ.സി.പി സുനി എന്നിവർ പങ്കെടുത്തു.