ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ജോലി സാഹചര്യം ലഘൂകരിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സ്‌കിൽ ഡെവലപ്മെന്റ് പരിശീലനം മരിയ റാണി കൺവെൻഷൻ സെന്ററിൽ സി.എം.ഡി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം-കോഴിക്കോട് തുടർച്ചയായ സർവീസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരിശീലനം. മൂന്ന് ദിവസം നീളുന്ന പരിശീലനത്തിൽ യോഗ, മെഡിക്കൽ പരിശോധന, എമർജൻസി ലൈഫ് സപ്പോർട്ട്, ജീവിത ശൈലീ രോഗങ്ങളുടെ പ്രതിരോധം തുടങ്ങിയവയുമുണ്ട്. ആദ്യ ബാച്ചിൽ 60 ഡ്രൈവർമാരും 60 കണ്ടക്ടർമാരുമുണ്ട്.