ldfki

മുടപുരം:എൽ.ഡി.എഫ്.കിഴുവിലം മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ എൽ.ഡി.എഫ്.ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ ആർ.സുഭാഷ് ഉദ്‌ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ സെന്റർഅംഗം ജി.വേണുഗോപാലൻ നായർ,സി.പി.ഐ.മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്,സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്.ചന്ദ്രൻ,എസ്.അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ , മേഖലാ കൺവീനർ ആർ.കെ.ബാബു,എൽ.ഡി.എഫ്.പഞ്ചായത്ത് കൺവീനർ കവിതാ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ജി.ഗോപകുമാർ(ചെയർമാൻ),ആർ.കെ.ബാബു (കൺവീനർ )എന്നിവരെ തിരഞ്ഞെടുത്തു.