
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓൺലൈനായി സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് മാജിക് അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. 'പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിലാണ് ആദർശ് മഹേന്ദ്രൻ, അപർണ, കരിഷ്‌മ, ശില്പ ശശി, സോജൻ ജേക്കബ്, മുഹമ്മദ് ഇർഫാൻ, ബിമൽ പ്രസാദ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചത്.
കേരള യൂണിവേഴ്സിറ്റിയിലെ ബയോ കെമിസ്ടി വിഭാഗം മേധാവി ഡോ. മിനി എസ്, അസി. പ്രൊഫസർ ഡോ. പി.ജി. ബിജു എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്‌തു. ചടങ്ങിൽ സയൻഷ്യ റിസോഴ്സ് പേഴ്സൺസായ കെ.പി. ശിവകുമാർ, ഡോ. അഖില എസ് നായർ, മാജിക് അക്കാഡമി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേൻ മിതൃമ്മല, ലീന, ഷൈല തോമസ് എന്നിവരും വെസ്റ്റേൺ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഡോ. ഫിനോഷ് തങ്കം, ഫാ. വിൻസെന്റ് പെരേപ്പാടൻ എന്നിവർ ഓൺലൈനായും പങ്കെടുത്തു. ആദർശ് മഹേന്ദ്രൻ സ്വാഗതവും ഡോ. റീമ ജോർജ് നന്ദിയും പറഞ്ഞു.