rt

വർക്കല: വർക്കല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ബി.ആർ.എം. ഷെഫീർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി രമ്യയ്‌ക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ വർക്കല കഹാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പണത്തിനെത്തിയത്. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ, ബി.ധനപാലൻ, അഡ്വ.കെ.ആർ. അനിൽകുമാർ, അഡ്വ.ബി. ഷാലി, അഡ്വ.ഇ. റിഹാസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കപ്പാംവിള റിയാസ്, നിയോജകമണ്ഡലം പ്രസിഡന്റ് കല്ലമ്പലം ജിഹാദ്, നഗരസഭാ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.