covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1899 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1643 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 173 പേരുടെ ഉറവിടം വ്യക്തമല്ല. 19 ആരോഗ്യ പ്രവർത്തകർക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. 2119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനം. 15 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4450 ആയി. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂർ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂർ 131, ആലപ്പുഴ 121, കാസർകോട് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ രോഗികൾ.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​ ​ലം​ഘ​നം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 394​ ​കേ​സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച​തി​ന് ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​ഇ​ന്ന​ലെ​ 394​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ 113​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​എ​ട്ട് ​വാ​ഹ​ന​ങ്ങ​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​ 1927​ ​സം​ഭ​വ​ങ്ങ​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.