
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ, ഒക്‌ടോബർ 2020 (2008, 2013 സ്‌കീം) -ന്റെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ 22,25 തീയതികളിൽ തിരുവനന്തപുരം സി.ഇ.ടി, ഗവ. എൻജിനിയറിംഗ് കോളേജ്, ബാർട്ടൺഹിൽ കേന്ദ്രങ്ങളിൽ നടത്തും .
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഏപ്രിൽ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇൻഫർമേഷൻ ടെക്‌നോളജി , കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പ്രോഗ്രാമിംഗ് ലാബ് പ്രാക്ടിക്കൽ പരീക്ഷ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഏപ്രിൽ 9, 13 തീയതികളിൽ നടത്തും .
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഏപ്രിൽ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഹൈഡ്രോളിക്സ് മെഷീൻസ് ആൻഡ് ഹീറ്റ് എൻജിൻസ് ലാബ് പ്രാക്ടിക്കൽ പരീക്ഷ ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ 23 ന് നടത്തും .
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഏപ്രിൽ 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഇലക്‌ട്രോണിക് സർക്യൂട്ട്സ് ലാബ് പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി) 24 ന് നടത്തും .
വൈവവോസി
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ നാലാം സെമസ്റ്റർ എം.കോം (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവവോസി 22,23,29,30 തീയതികളിലും, എം.എ പൊളിറ്റിക്കൽ സയൻസ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ വൈവവോസി 22,23 തീയതികളിലും കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ നടത്തും.
സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്സിലേക്ക് 26 വരെ അപേക്ഷിക്കാം. യോഗ്യത:പ്ലസ്ടു /പ്രീഡിഗ്രി. കോഴ്സ് കാലാവധി: നാലുമാസം, ക്ലാസുകൾ കാര്യവട്ടം ക്യാമ്പസിൽ ശനി, ഞായർ ദിവസങ്ങളിൽ. കോഴ്സ് ഫീസ്: 5000 രൂപ. ഉയർന്ന പ്രായപരിധിയില്ല. ഫോൺ 0471 2302523.