
തിരുവനന്തപുരം: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് വൈകിട്ട് നാലിന് എ.കെ.ജി സെന്ററിൽ പുറത്തിറക്കും. വികസന, ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന പ്രകടനപത്രികയാവും മുന്നണി മുന്നോട്ടുവയ്ക്കുകയെന്നാണ് സൂചന. തുടർഭരണം ലക്ഷ്യമാക്കിയുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിലുണ്ടാവും. ഘടകകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതിന് പുറമേ, മുഖ്യമന്ത്രി നടത്തിയ ജില്ലാ പര്യടനങ്ങളിലൂടെ സമാഹരിച്ച നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്.