ശബരിമല: സന്നിധാനത്ത് കുളിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭണ്ഡാരം സ്‌പെഷ്യൽ ഓഫീസർ മരിച്ചു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ എ.ഒയായ കൊല്ലം പൂയപ്പള്ളി, കൊട്ടറ, കിഴക്കേ പഴയാറ്റിൽ വീട്ടിൽ അജയകുമാർ (54) ആണ് മരിച്ചത് . 15 ന് രാവിലെ 7.30 നാണ് അജയകുമാറിനെ കുളിമുറിയിൽ വീണ് രക്തംവാർന്ന് കിടക്കുന്ന നിലയിൽ കണ്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.