nomination

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്നവസാനിക്കും. ഇന്ന് വൈകിട്ട് മൂന്ന് വരെയാണ് പത്രിക നൽകാം. നാളെയാണ് സൂഷ്‌മ പരിശോധന. തിങ്കളാഴ്‌ച വൈകിട്ട് വരെ പിൻവലിക്കാൻ സമയമുണ്ട്. ഇന്നലെ 556 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഇതോടെ മൊത്തം പത്രികകളുടെഎണ്ണം 973 ആയി. മുൻമന്ത്രി മാത്യു ടി. തോമസ് തിരുവല്ലയിലും എം.കെ. മുനീർ കൊടുവള്ളിയിലും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ ധർമ്മടത്തും ഇരവിപുരത്ത് ബാബുദിവാകരനും തൃത്താലയിൽ വി.ടി. ബലറാം, എം. ലിജു അമ്പലപ്പുഴയിലും എം.വി. ശ്രേയാംസ് കുമാർ കൽപറ്റയിലും മെട്രോമാൻ ഇ. ശ്രീധരൻ പാലക്കാട്ടും പത്രിക നൽകി.