ration

തിരുവനന്തപുരം: ഒ.ടി.പി വഴിയുള്ള റേഷൻ വിതരണം സംസ്ഥാനത്ത് പുനഃസ്ഥാപിച്ചു. റേഷൻ വിതരണത്തിനുള്ള എസ്.എം.എസുകൾക്കുള്ള നിയന്ത്രണം ട്രായ് (ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ) പിൻവലിച്ചതോടെയാണിത്. ഇലക്ട്രോണിക്ക് പോയിന്റ് ഒഫ് സെയിൽ (ഇപോസ്) യന്ത്രത്തിൽ ബയോമെട്രിക്ക് സംവിധാനം പരാജയപെടുന്നവർക്ക് റേഷൻ വാങ്ങാനുള്ള സംവിധാനമാണ് ഒ.ടി.പി. ശാരീരിക അവശതകളെതുടർന്ന് കടകളിലെത്തുന്ന പ്രായമുതിർന്ന അംഗങ്ങൾക്കും കൈവിരൽ രേഖകൾ പതിയാത്ത തൊഴിലാളികൾക്കുമാണ് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നത്.