തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികളോടൊപ്പം നിന്നത് ബി.ജെ.പിയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണൻ പറഞ്ഞു. നേമം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ എൽ.ഡി.എഫ് സർക്കാർ കേരളത്തിന്റെ സംസ്‌കാരമാണ് നശിപ്പിച്ചത്. എൽ.ഡി.എഫിന്റെ തെറ്റിനെ യു.ഡി.എഫും അംഗീകരിച്ചു. ഈ സമയത്ത് വിശ്വാസത്തെ സംരക്ഷിച്ചത് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നേമം നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, വിജയൻ തോമസ്,​ സംവിധായകൻ വിജി തമ്പി, എൻ.ഡി.എ നേതാക്കളായ പൂഴിക്കുന്ന് സുദേവൻ, കെ.പി. അമ്പരീശൻ, മനോഹരൻ, കുമ്മനം രാജേശഖരൻ തുടങ്ങിയവർ സംസാരിച്ചു. വിജയൻ തോമസ് അദ്ധ്യക്ഷനായി എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.