
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ അധികാരം ദുർവിനിയോഗിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വപ്നസുരേഷ് ആരുടേയും സമ്മർദ്ദമില്ലാതെയാണ് മജിസ്‌ട്രേറ്രിന് മൊഴി നൽകിയത്. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നടപടികളാണ് പൊലീസിനെ ഉപയോഗിച്ച് സർക്കാർ ചെയ്യുന്നത്.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ധാരണ. ഡൽഹിയിലും മറ്രെല്ലായിടങ്ങളിലും സി.പി.എമ്മും കോൺഗ്രസും സഹകരണത്തിലാണ്. ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ ധാരണയില്ല. ബി.ജെ.പി അധികാരത്തിലേറാതിരിക്കാൻ ഒരുമിച്ച് ശ്രമിക്കുന്നവരാണ് രണ്ടുപാർട്ടികളും. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക 24ന് പുറത്തിറക്കും.
കമ്യൂണിസ്റ്റുകാർ നിലകൊള്ളുന്നത് പാർട്ടിക്കാർക്ക് വേണ്ടി മാത്രമാണ്. അവർക്ക് ജനങ്ങളുടെ താത്പര്യമല്ല പ്രശ്നമല്ലെന്നും അദ്ദേഹം ആരോപിച്ചു.