
ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും. ഇരുവർക്കുമായി സുഹൃത്തുക്കൾ ചേർന്ന് അടുത്തിടെ ബേബി ഷവറും ഒരുക്കിയിരുന്നു. ഇപ്പോഴിതാ, ബേബി ഷവറിനിടെ പകർത്തിയ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ബാലു. "നീയൊരു ആൺകുട്ടിയോ പെൺകുട്ടിയോ ആവട്ടെ, തീർച്ചയായും നീയൊരുപാട് സന്തോഷം കൊണ്ടുവരും.." എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ബാലു കുറിക്കുന്നത്. നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരും ബാലുവിന്റെയും എലീനയുടെയും സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.