
തിരുവനന്തപുരം: എറണാകുളത്തെ പ്രളയ ദുരിതാശ്വസ വിതരണത്തിന്റെ മറവിൽ 20 കോടി രൂപയിലധികം തട്ടിച്ച സംഭവം ധനകാര്യ പരിശോധന വിഭാഗം അന്വേഷിക്കും. ലാൻഡ‌് റവന്യൂ ജോയിന്റ് കമ്മിഷണർ കൗശികൻ നടത്തിയ അന്വേഷണത്തിൽ 14 കോടിയിലധികം രൂപ തട്ടിച്ചെന്ന് കണ്ടെത്തിയിരുന്നു.
1,06,799 ഗുണഭോക്താക്കളുൾപ്പെടുന്ന 191 ലിസ്റ്രുകളാണ് എറണാകുളം കളക്ടറേറ്റിലെ എൻ.ഐ.സി വിഭാഗം കളക്ടറേറ്രിലെ പരിഹാര സെല്ലിലേക്ക് നൽകിയത്. 136 ലിസ്റ്റുകളിൽ 6611 അക്കൗണ്ട് നമ്പരുകൾ പലതവണ ആവർത്തിച്ചിട്ടുണ്ട്. ഇതുവഴി 20,12,80,000 രൂപയുടെ നഷ്ടമാണുണ്ടായത്.