തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് മൺവിള ജലസംഭരണിയിലേക്കുള്ള 900 എം.എം പി.എസ്.സി പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ രാത്രി 10 വരെ പോങ്ങുമൂട് സബ് ഡിവിഷൻ പരിധിയിലെ സി.ആർ.പി.എഫ്, പൗണ്ട്കടവ്, കോരളംകുഴി, അരശുംമൂട്, തൃപ്പാദപുരം, തൃപ്പാദഗിരി, കല്ലിങ്ങൽ, മൺവിള, പാങ്ങപ്പാറ, കാര്യവട്ടം, ചാവടിമുക്ക്, ടെക്‌നോപാർക്ക്, വെട്ടുറോഡ്, കഴക്കൂട്ടം, കാര്യവട്ടം, മൺവിള, ആറ്റിപ്ര, കുളത്തൂർ, ചെറുവയ്ക്കൽ, ശ്രീകാര്യം, കട്ടേല, ആക്കുളം, പൗഡിക്കോണം, ഞാണ്ടൂർക്കോണം, ചെമ്പഴന്തി, അണിയൂർ ചെങ്കോട്ടുകോണം, കാട്ടായിക്കോണം പുല്ലാനിവിള, ആനന്ദേശ്വരം, പുലയനാർകോട്ട, ഇടവക്കോട്, ചെല്ലമംഗലം, ഉള്ളൂർ, പ്രശാന്ത് നഗർ, കേശവദാസപുരം, കേരളാദിത്യപുരം, കരിയം, അരീക്കരകോണം, പോങ്ങുമ്മൂട്, വട്ടക്കരിക്കകം, ബാപ്പുജി നഗർ, കല്ലമ്പള്ളി പാറോട്ടുകോണം, നാലാഞ്ചിറ എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടും. താഴ്ന്ന സ്ഥലങ്ങളിൽ രാത്രിയോടെയും ഉയർന്ന സ്ഥലങ്ങളിൽ നാളെ രാവിലെയും ജലവിതരണം പുനഃസ്ഥാപിക്കും. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി പി. എച്ച് ഡിവിഷൻ നോർത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.