ddd

അ​ടി​മാ​ലി: ​കു​രി​ശു​പാ​റ​ ​അ​റ​യ്ക്ക​ൽ​ ​ഗോ​പി​യുടെ​ ​കൊ​ല​പാ​ത​കവുമായി ബന്ധപ്പെട്ട്​ ​പ്ര​തി​ ഒ​ഡീ​ഷ​ ​സ്വ​ദേ​ശി​ ​രാ​ജ​കു​മാ​റി​നെ​​ ​തെ​ളി​വെ​ടു​പ്പി​നാ​യി​ ​ ​എ​ത്തി​ച്ചു.​ ക​ഴി​ഞ്ഞ​ 13​ ന് ​ഒ​ഡി​ഷ​യി​ലെ​ ​റ​ത്തി​ൻ​ഗി​യ​ ​അ​ൻ​സു​ ​സ്ട്രീ​റ്റി​ൽ​ ​വെ​ച്ചാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രാ​ജ്കു​മാ​റി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ത്.​ മാ​ർ​ച്ച് ​ഏ​ഴി​ന് ​പു​ല​ർ​ച്ചെ​ ​നാ​ലു​ ​മ​ണി​യ്ക്കാ​യി​രു​ന്നു​ ​കൊ​ല​പാ​ത​കം​.​

6​ ​ന് ​കു​രി​ശു​പാ​റ​ ​ഗോ​പി​യു​ടെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​ ​പ്ര​തി​ ​മ​റ്റൊ​രു​ ​മു​റി​യി​ൽ​ ​കി​ട​ന്ന് ​ഉ​റ​ങ്ങി​.​ പു​ല​ർ​ച്ചെ​ 4​ന് ​ഗോ​പി​ ​കി​ട​ന്ന​ ​മു​റി​യി​ൽ​ ​എ​ത്തി​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ചു​റ്റി​ക​യ്ക്ക് ​അ​ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​വി​ടെ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​പ​ണ​വും​ ​സ്വ​ർണ​വു​മാ​യി​ ​വീ​ട് ​പൂ​ട്ടി​ ​പു​റ​ത്ത് ​ഇ​റ​ങ്ങി​ ​താ​ക്കോ​ൽ​ ​കൂ​ട്ടം​ ​സ​മീ​പ​ത്തെ​ ​പു​ഴ​യി​ൽ​ ​എ​റി​ഞ്ഞു​ ​ക​ള​ഞ്ഞു.​ ​ശേ​ഷം​ ​അ​ടി​മാ​ലി​യ്ക്ക് ​ബൈ​ക്കുമാ​യി​ ​എ​ത്തി​യ​ ​യു​വാ​വി​നൊ​ടൊ​പ്പം​ ​അ​ടി​മാ​ലി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​എ​ത്തി​ ​ര​ക്തം​ ​പു​ര​ണ്ട​ ​പാ​ന്റ് ​ഉ​പേ​ക്ഷി​ച്ച് ​ഗോ​പി​യു​ടെ​ ​കാ​വി​ ​മു​ണ്ട് ​ഉ​ടു​ത്ത് ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​ഉ​ഴ​വൂ​ർ​ ​വീ​ട്ടി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​​തു​ട​ർ​ന്ന് ​അ​ന്നു ​ത​ന്നെ​ ​രാ​ജ്കു​മാ​ർ ​പി​താ​വി​ന് ​അ​സു​ഖം​ ​ആ​ണെന്ന് ​പ​റ​ഞ്ഞ് ​ഒ​ഡി​ഷ​യ്ക്ക് ​പോ​വു​ക​യാ​യി​രു​ന്നു.​

ക​ഴി​ഞ്ഞ​ 12​ ​നാണ് ​അ​ടി​മാ​ലി​ ​സി.​ഐ​ ​ഷാ​രോ​ൺ​ ​സി.​എ​സ്,​ ​എ​സ്.​ഐ​മാ​രാ​യ​ ​സി.​ആ​ർ​ ​സ​ന്തോ​ഷ്,​ ​സ​ജി.​എ​ൻ.​പോ​ൾ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫി​സ​ർ​ ​അ​ജി​ത്ത് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെയ്തത്.​ ഇ​ന്ന​ലെ​ ​ന​ട​ന്ന​ തെ​ളി​വെ​ടു​പ്പി​ൽ​ ​കൊ​ല​പാ​ത​ക​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​ ​ചു​റ്റി​ക​ ​വീ​ടി​ന് ​സ​മീ​പ​ത്ത് ​നി​ന്ന് ​ക​ണ്ടെ​ത്തി. ​തു​ട​ർ​ന്ന് ​പു​ഴ​യി​ൽ​ ​എ​റി​ഞ്ഞു​ ​ക​ള​ഞ്ഞ​ ​താ​ക്കോ​ൽ​ ​കൂ​ട്ട​വും​ ​ക​ണ്ടെ​ത്തി.​ ​കൊ​ല​പാ​ത​ക​ ​സ​മ​യ​ത്ത് ​പ്ര​തി​ ​ധ​രി​ച്ചി​രു​ന്ന​ ​വ​സ്ത്രം​ ​അ​ടി​മാ​ലി​ ​പ്രൈ​വ​റ്റ് ​സ്റ്റാ​ൻ​ഡി​ലു​ള്ള​ ​ക​ട​യു​ടെ​ ​സ​മീ​പ​ത്ത്​ ​നിന്ന്​ ​ക​ണ്ടെ​ത്തി.

.