tikkaram-meena-

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ വോട്ടുകൾ ഇരട്ടിച്ചതിനെപ്പറ്റി അന്വേഷിച്ച ജില്ലാ കളക്ടർമാർ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും ഇരട്ട വോട്ടുകളെപ്പറ്റി പരാതിയുണ്ട്.

സമഗ്ര അന്വേഷണമാണ് നടക്കുന്നത്. പരാതിയുള്ള നിയാേജക മണ്ഡലങ്ങളിലെ പട്ടികകൾ സൂക്ഷ്മമായി പരിശോധിക്കുകയാണ്. വോട്ടുകൾ ഇരട്ടിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം വെളിപ്പെടുത്തുമെന്നും മീണ പറഞ്ഞു.