voters-list

തിരുവനന്തപുരം: അമ്പത്തൊന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ കണ്ടെത്തിയ 1,63,071 വ്യാജവോട്ടർമാരുടെ വിവരം കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.

ഇതോടെ മൂന്നു തവണയായി 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയത്.

ഇന്നലെ കമ്മിഷന് കൈമാറിയ വ്യാജ വോട്ടർമാരുടെ എണ്ണം: പൊന്നാനി (5,589), കുറ്റിയാടി (5,478), നിലമ്പൂർ (5,085), തിരുവനന്തപുരം സെൻട്രൽ (4,871), വടക്കാഞ്ചേരി (4,862), നാദാപുരം (4,830) തൃപ്പൂണിത്തുറ (4,310), വണ്ടൂർ (4,104), വട്ടിയൂർക്കാവ് (4,029), ഒല്ലൂർ (3,940), ബേപ്പൂർ (3,858) തൃക്കാക്കര (3,835) പേരാമ്പ്ര (3,834), പാലക്കാട് (3,750), നാട്ടിക (3,743), ബാലുശേരി (3,708), നേമം (3,692), കുന്ദമംഗലം (3,661), കായംകുളം (3504), ആലുവ (3,258), മണലൂർ (3,212), അങ്കമാലി (3,161), തൃത്താല (3,005), കോവളം (2,995), എലത്തൂർ (2,942), മലമ്പുഴ (2,909) മുവാറ്റുപുഴ (2,825), ഗുരുവായൂർ (2,825), കാട്ടാക്കട (2,806), തൃശൂർ ടൗൺ (2,725), പാറശാല (2,710), പുതുകാട് (2,678), കോഴിക്കോട് നോർത്ത് (2,655), അരുവിക്കര (2,632), അരൂർ (2,573), കൊച്ചി (2,531), കൈപ്പമംഗലം (2,509), കുട്ടനാട് (2,485), കളമശേരി (2,375), ചിറ്റൂർ (2,368), ഇരിങ്ങാലക്കുട (2,354), ഒറ്റപ്പാലം (2,294), കോഴിക്കോട് സൗത്ത് (2,291), എറണാകുളം ടൗൺ (2,238), മണാർക്കാട് (2,218), ആലപ്പുഴ (2,214), നെടുമങ്ങാട് (2,208), ചെങ്ങന്നൂർ (2,202), കുന്നത്തുനാട് (2,131), പറവൂർ (2,054), വർക്കല (2,005).
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്ത് വ്യാജ വോട്ടർമാരെ സൃഷ്ടിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. യഥാർത്ഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജന്മാരെ സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് വ്യാജവോട്ട് ചേർക്കൽ നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

 ഇ.​വി.​എ​മ്മിൽസ്ഥാ​നാ​ർ​ത്ഥി​യു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​ഹ​ർ​ജി

​വി.​എ​മ്മി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​ചി​ഹ്ന​ത്തി​ന് ​പ​ക​രം​ ​വ​യ​സ്,​​​ ​ഫോ​ട്ടോ,​​​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തു​ട​ങ്ങി​യ​വ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഹ​ർ​ജി​യി​ൽ​ ​അ​റ്റോ​ർ​ണി​ ​ജ​ന​റ​ലി​ന് ​അ​പേ​ക്ഷ​യും​ ​ഹ​ർ​ജി​യു​ടെ​ ​പ​ക​ർ​പ്പും​ ​ന​ൽ​കാ​ൻ​ ​നി​ർ​ദേ​ശി​ച്ച് ​സു​പ്രീം​കോ​ട​തി.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​എ​സ്.​എ.​ബോ​ബ്ഡെ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ചാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ച്ച​ത്.​ബി.​ജെ.​പി​ ​നേ​താ​വും​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യ​ ​അ​ശ്വ​നി​കു​മാ​ർ​ ​ഉ​പാ​ദ്ധ്യാ​യ​യാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ.
ഇ.​വി.​എ​മ്മി​ലെ​ ​ചി​ഹ്നം​ ​മാ​റ്റു​ന്ന​തും​ ​വ്യ​ക്തി​ഗ​ത​ ​വി​വ​ര​ങ്ങ​ളും​ ​എ​ങ്ങ​നെ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​ബാ​ധി​ക്കു​മെ​ന്ന് ​കോ​ട​തി​ ​ആ​രാ​ഞ്ഞു.​സ്ഥാ​നാ​ർ​ത്ഥി​യു​ടെ​ ​മ​ഹ​ത്വം​ ​കാ​ണാ​തെ​ ​ചി​ഹ്നം​ ​നോ​ക്കി​ ​മാ​ത്രം​ ​വോ​ട്ട് ​ചെ​യ്യു​ന്ന​ത് ​ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ​റെ​ ​വാ​ദം..​ ​ഹ​ർ​ജി​യി​ൽ​ ​ഒ​രാ​ഴ്ച​യ്ക്ക് ​ശേ​ഷം​ ​വാ​ദം​ ​കേ​ൾ​ക്കും..