sanal

വെഞ്ഞാറമൂട്: മകൻ മരിച്ചു രണ്ടാം ദിവസം പിതാവും മരിച്ചു. പിരപ്പൻകോട് ഇടനാട് സന്തോഷ് ഭവനിൽ സനൽ (41), പിതാവ് മഹേശ്വരൻ (75) എന്നിവരാണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് സനൽ മരിച്ചത്. തുടർന്ന് അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന മഹേശ്വരൻ വ്യാഴാഴ്ചയും മരിച്ചു. ബേബിയാണ് മഹേശ്വരന്റെ ഭാര്യ. സന്തോഷ് മറ്റൊരു മകനാണ്. മരുമകൾ: യമുന. ഷാനി സനലാണ് സനലിന്റെ ഭാര്യ. അനന്യ മകളാണ് .