
കഴക്കൂട്ടം: മാറുന്ന കഴക്കൂട്ടത്തിന്റെ വികസനം ലോകോത്തര നിലവാരത്തിലേക്ക് മാറാൻ ഡോ.എസ്.എസ്. ലാലിന്റെ വിജയം അനിവാര്യമാണെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിന്റെ പ്രൊഫൈൽ വീഡിയോയും ഡോ. ശശി തരൂർ എം.പി പ്രകാശനം ചെയ്‌തു. യു.ഡി.എഫ് ചെയർമാൻ ആർ. പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുൻ എം.എൽ.എ എം.എ. വാഹീദ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് മൺവിള രാധാകൃഷ്‌ണൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, ആർ.എസ്.പി പ്രതിനിധി സുരേഷ് ബാബു, കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധി അഡ്വ. മനോജ്, ഫോർവേർഡ് ബ്ലോക്ക് പ്രതിനിധി ആനയറ രാജേഷ്, യു.ഡി.എഫ് മുൻ ചെയർമാൻ ചെമ്പഴന്തി അനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഉള്ളൂർ മുരളി, അണ്ടൂർക്കോണം സനൽകുമാർ,ഡി.സി.സി ഭാരവാഹികളായ അഭിലാഷ് ആർ. നായർ, കടകംപള്ളി ഹരിദാസ്, നദീറ സുരേഷ്, ശ്രീകല, അഡ്വ. സുബൈർ കുഞ്ഞ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ- ഓർഡിനേറ്റർ ജെ.സി. അഖിൽ തുടങ്ങിയവർ സംസാരിച്ചു.