
കഴക്കൂട്ടം: മുൻ പബ്ലിക് റിലേഷൻസ് ഡയറക്ടറും കേരള ശുചിത്വ മിഷൻ ഡയറക്ടറുമായിരുന്ന അന്തരിച്ച എ. ഫിറോസിനെക്കുറിച്ച് കണിയാപുരം സൈനുദ്ദീൻ എഴുതിയ 'ഫിറോസ് സ്നേഹ സൗഹൃദങ്ങളുടെ സൗന്ദര്യം' എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പ്രകാശനം ചെയ്തു. പോത്തൻകോട് ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി പുസ്തകം ഏറ്റുവാങ്ങി. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എ. വാഹിദ്, ചാന്നാങ്കര സലിം, സിദ്ദിഖ് സുബൈർ, ഫിറോസിന്റെ മകൻ അഖിൽ, ഭാവന തുടങ്ങിയവർ പങ്കെടുത്തു.