
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കാർഗോ കോംപ്ലക്സിൽ നിന്ന് 582.85ഗ്രാം സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് നടത്തിയ തെരച്ചിലിൽ പിടി കൂടി .
ഷാർജയിൽ നിന്ന് വന്ന എയർ കാർഗോ വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് എയർ ഇന്റലിജൻസ് കഴക്കൂട്ടം സ്വദേശി അബ്ദുൾ ആരിഫിനെ അറസ്റ്റ് ചെയ്തു..കമ്പി രൂപത്തിലാക്കി രണ്ട് ട്രോളി ബാഗിന്റെ ബീഡിങ്ങിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം .പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 27 ലക്ഷം രൂപ വില മതിക്കും.അറസ്റ്റ് ചെയ്തയാളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.