തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ വികസനത്തെ മതിൽ കെട്ടി തടയുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്‌തതെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. വിശ്വാസികൾക്കെതിരെ കേസെടുക്കാൻ നേതൃത്വം നൽകിയ കടകംപള്ളിയെ തോല്പിക്കുകയെന്നത് അയ്യപ്പ നിയോഗമാണ്. ഇടത് - വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾ ശബരിമലയിലെ ആചാരങ്ങളെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരാണ്. വാളയാർ കേസിൽ പ്രതികളെ സംരക്ഷിക്കുകയും അതിനുവേണ്ടി ഗൂഢാലോചന നടത്തുകയും ചെയ്‌ത സി.പി.എം നേതൃത്വത്തിന്റെ പങ്ക് കൂടി സി.ബി.ഐ അന്വേഷിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.