paramesh-78

കൊല്ലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. താഴത്ത് കുളക്കട, കുളക്കട കിഴക്ക്, വേളയാംകുഴി വീട്ടിൽ പരമേശ്വരനാണ് (78) മരിച്ചത്. 12ന് രാവിലെ ഒൻപതോടെ വീടിന് സമീപത്തുള്ള കൃഷിയിടത്തിൽ നിന്ന് ചായ കുടിക്കാനായി കടയിലേക്ക് പോകവേ എതിരെവന്ന ബൈക്ക് ഇടിക്കുകയായിരുന്നു.അടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ഭാർഗവി. മക്കൾ: ശകുന്തള, ഉഷ. മരുമക്കൾ: സ്വാമിനാഥൻ, അശോകൻ.