
ഗോകുൽ സുരേഷ്, ലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയറാം കൈസ് സംവിധാനം ചെയ്യുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തി കൊണ്ടുള്ള മോഷൻ പോസ്റ്ററാണ് എത്തിയിരിക്കുന്നത്.
മേജർ രവി, സുധീർ കരമന, മുരളി ചന്ദ്, ഷാജു ശ്രീധർ, നോബി മാർക്കോസ്, ഷഹീൻ, ധർമ്മജൻ, മെറീന മൈക്കിൾ, ബിജുക്കുട്ടൻ, അനീഷ് ജി. മേനോൻ, വനിതാ കൃഷ്ണൻ, സൂര്യ, സുനിൽ സുഗത, സജിത മഠത്തിൽ ഉല്ലാസ് പന്തളം തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജെ. ശരത്ചന്ദ്രൻ നായരാണ് ചിത്രം നിർമ്മിക്കുന്നത്. അരുൾദേവ്, രഞ്ജിൻ രാജ് എന്നിവരാണ് സംഗീതം. അബ്ദുൾ റങീം ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. അതേസമയം, സായാഹ്ന വാർത്തകൾ, ഗഗനചാരി, പാപ്പാൻ എന്നീ ചിത്രങ്ങളാണ് ഗോകുൽ സുരേഷിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകൾ. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ഗോകുൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പാപ്പാൻ. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.