amala

തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ അമല പോൾ 2009 മുതലാണ് അഭിനയിച്ചു തുടങ്ങുന്നത്. ആ വർഷം തന്നെ സജീവമായി സിനിമാ മേഖലയിൽ നിലയുറപ്പിക്കാനും താരത്തിനു സാധിച്ചു. ഡിഗ്രി പഠനകാലത്ത് മോഡലിംഗ് രംഗങ്ങളിൽ സജീവമായതോടെയാണ് അമല ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. സെന്റ് തെരേസാസ് കോളേജിൽ ബി.എ കമ്മൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഡിഗ്രിയും നേടി. മോഡലിംഗ് രംഗങ്ങളിൽ സജീവമായിരുന്നപ്പോഴാണ് ലാൽജോസ് നീലത്താമര എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. നീലത്താമര വൻ വിജയമായിരുന്നെങ്കിലും പിന്നീട് മലയാളത്തിൽ താരത്തിന് മികച്ച വേഷങ്ങൾ ലഭിച്ചില്ല. 2010ൽ അഭിനയിച്ച സിന്ധു സമവേലി എന്ന വിവാദ ചിത്രം അമലയ്ക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. ഇതേ വർഷം തന്നെ അഭിനയിച്ച മൈന എന്ന തമിഴ് ചിത്രവും ശ്രദ്ധിക്കപ്പെട്ടു. മൈനയിലൂടെ പുരസ്കാരത്തിനും അർഹയായി. ഇത് നമ്മുടെ കഥ, റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം, മിലി, ലൈലാ ഓ ലൈലാ, രണ്ടു പെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ് താരം അഭിനയിച്ച മറ്റ് മലയാള സിനിമകൾ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരുള്ള അമല പങ്കുവയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗമാകാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ നേടിയ ഫോട്ടോഷൂട്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.