uapa

തിരുവനന്തപുരം: യു.എ.പി.എ നിയമം സംബന്ധിച്ച് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വ്യക്തമാക്കണമെന്ന് നാഷണൽ കോൺഫെഡറേഷൻ ഒഫ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ വേണ്ടി ഈ നിയമങ്ങൾ ഉപയോഗിച്ചതിന്റെ ഉദാഹരണമാണ് അലനും താഹയ്ക്കുമെതിരെയുള്ള യു.എ.പി.എ കേസുകൾ. തിരഞ്ഞെടുപ്പിന്റെ സമയത്ത് യു.എ.പി.എ നിയമം സംബന്ധിച്ച നിലപാട് മുന്നണികൾ വ്യക്തമാക്കണം. ദേശീയ സെക്രട്ടറി റെനി ഐലിൻ, സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുസമദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.