
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി എൻ.ഡി.എയെ പിന്തുണയ്‌ക്കുമെന്ന് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും വിശ്വകർമ്മ സുമദായത്തെ പാടെ അവഗണിച്ചു. സംസ്ഥാനത്തെ ഇടത്, വലത് മുന്നണികൾ ഒരു സീറ്റിൽ പോലും വിശ്വകർമ്മ സമുദായത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കിയിട്ടില്ല. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ കേട്ട് അതിന് ന്യായമായ രീതിയിൽ പരിഹാരം കാണാമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ കെ.എ. ശിവൻ, വൈസ് പ്രസിഡന്റ് ടി.ആർ. മധു, എം. മണിക്കുട്ടൻ, ടി.ആർ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.