udf-

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സി.എം.പി എം.വി. രാജേഷ് വിഭാഗം യു.ഡി.എഫിനെ പിന്തുണയ്‌ക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന സി.എം.പി സെൻട്രൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും സി.എം.പി യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ശിഥിലമാക്കിയാൽ ഒരു പാർട്ടിയ്‌ക്കും രാജ്യത്ത് നിലനിലനിൽപ്പില്ലെന്ന രാഷ്ട്രീയ സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും എം.വി. രാജേഷ് പറഞ്ഞു.