ആറ്റിങ്ങൽ:കേരളകൗമുദിയുടെ 110-ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദിയും പ്രവർത്തന മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ യുടെക് അക്കാഡമിയും സംയുക്തമായി ആറ്റിങ്ങൽ നഗരസഭയിലെ മുഴുവൻ ആശാപ്രവർത്തകരെയും ആദരിച്ചു. ലില്ലി.വി, രജി.എസ്, സജിത.കെ, തങ്കമണി. പി, തുളസി. എസ്, രശ്മി.ആർ.എസ്, ബിജിജി.വി.എ, നിത്യ.എസ്.വി, സിന്ധു. ജെ, മിനിമോൾ. ജി.എസ്, അശ്വതി ജി.എൽ, ഷൈലദാസ്. എസ്, രമ്യ സുധീർ, ബിന്ദു.എസ്. ഷീബ. എം, ശിവകുമാരി. ജി, റീജ.എൽ.എസ്, സുജികുമാരി. ആർ, വിജയറാണി വി.എം, ലേഖ.എൽ, സുജ.എം, ജ്യോതി ലക്ഷ്മി.സി, സീന മണികണ്ഠൻ, ഭവ്യ. ബി.വി, ദീപ.എസ്.എസ്, രശ്മി. എസ്,​ സരിതമോൾ. വി, ഇന്ദിര.എസ്, സുലത.എസ്, സരിത.എസ് എന്നിവരെയാണ് ആദരിച്ചത്.
ആറ്റിങ്ങൽ പൂജ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു.കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്.എസ്.ജെ,എസ്.എൻ.ഡി.പി ആറ്റിങ്ങൽ യൂണിയൻ സെക്രട്ടറി എം. അജയൻ,യുടെക് അക്കാഡമി പ്രിൻസിപ്പൽ അനിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ആശാ പ്രവർത്തകർക്കു പുറമേ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകൻ ഉണ്ണി ആറ്റിങ്ങൽ,ഇക്ബാൽ (പൂജ ഗ്രൂപ്പ്), സെന്നി പ്രഭാകരൻ (വീനസ് ),സുരാജ് (ചന്ദ്രിക ടെക്സ്റ്റൈൽസ്),അജി (റോയൽ കൺസ്ട്രക്ഷൻ),തുളസി (കരിയർ ഗൈഡൻസ്),സിജു.എസ് (മാസ്ട്രോമാനിയ),അജിൽ മണിമുത്ത് (ജീവകാരുണ്യ പ്രവർത്തകൻ) എന്നിവരെ കേരളകൗമുദിയും കാലടി ശ്രീശങ്കര കോളേജ് ലക്ചറർ ഡോ.ആർ. രജിത് കുമാർ,അവനവ‍‍ഞ്ചേരി ഗവ. എച്ച്.എസ് എച്ച്.എം അനിലാറാണി.ടി.ടി,മെമ്മറി ട്രൈനർ ആർ.കെ.മാസ്റ്റർ,കവി രാധാകൃഷ്‌ണൻ കുന്നുംപുറം,ആറ്റിങ്ങൽ പോളി ടെക്‌നിക് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു എന്നിവരെ യുടെക് അക്കാഡമിയും ആദരിച്ചു.
കേരളകൗമുദി താലൂക്ക് ലേഖകൻ വിജയൻ പാലാഴി സ്വാഗതവും കേരളകൗമുദി അഡ്വർടൈസിംഗ് അസിസ്റ്റന്റ് മാനേജർ സുധികുമാർ നന്ദിയും പറഞ്ഞു.വിസ്‌മയ ന്യൂസ് ചാനലിൽ തത്സമയ സംപ്രേഷണവും കലാഭവൻ മണി സേവന സമിതി പ്രവർത്തകരുടെ നാടൻപാട്ടും ഉണ്ടായിരുന്നു.