kiifb

തിരുവനന്തപുരം:ഇ. ഡിക്ക് പിന്നാലെ കിഫ്ബിക്കും ആദായ നികുതി വകുപ്പിൻെറ നോട്ടീസ്. അഞ്ചു വർഷം കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളാണ് തേടിയത്. കരാറുകാർക്കു പണം നൽകിയതിന്റെ വിശദാംശങ്ങളും ഓരോ പദ്ധതിയുടെയും നികുതി വിവരങ്ങളും പ്രത്യേകം സമർപ്പിക്കണം.

നേരത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടിയ ഇ. ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ ഹാജരാകില്ലെന്ന നിലപാട് എടുത്തിരുന്നു. ആ പശ്ചാത്തലത്തിൽ ആദായ നികുതി വകുപ്പിൻെറ നോട്ടീസിന് കിഫ്ബി മറുപടി നൽകുമോ എന്ന് വ്യക്തമല്ല.